സൗദി : സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബ് ആയവര്‍ക്കും നാട്ടില്‍ പോകാന്‍ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ അവസരം ഒരുങ്ങി. ഹുറൂബ് (ജോലിയില്‍ നിന്ന് ഒളിച്ചോടിയതായി സ്പോണ്‍സര്‍ പരാതി നല്‍കിയ ആള്‍), മത്‌ലൂബ് (പോലീസ് കേസുള്ളവര്‍), ഇഖാമ കാലാവധി കഴിഞ്ഞവര്‍, വിവിധ പിഴകളില്‍ പെട്ട് പ്രതിസന്ധിയിലായവര്‍ എന്നിവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കും. ഇതിനായി ഇന്ത്യന്‍ എംബസിയാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇതിന് ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ഫോം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.
രജിസ്ട്രേഷന്‍ ലിങ്ക്: https://www.eoiriyadh.gov.in/alert_detail/?alertid=45
ഫോം പൂരിപ്പിക്കേണ്ട ക്രമം ഇങ്ങിനെയാണ്: 1. പേര് 2. പേര് ഇഖാമയിലുള്ളത് പ്രകാരം അറബിയില്‍ ചേര്‍ക്കുക 3. സൌദിയിലെ മൊബൈല്‍ നമ്പര്‍ 4. വാട്ട്സ്ആപ്പ് നമ്പര്‍ 5. നാട്ടിലെ മൊബൈല്‍ നമ്പര്‍ 6. ഇ-മെയില്‍ ഐഡി 7. സൌദിയില്‍ ജോലി ചെയ്യുന്ന പ്രവിശ്യ 8. പാസ്പോര്‍ട്ട് നമ്പര്‍ 9. പാസ്പോര്‍ട്ട് എക്സ്പെയറി തിയതി 10. പാസ്പോര്‍ട്ടിന്‍റെ നിലവിലെ സ്ഥിതി (നഷ്ടപ്പെട്ടോ, കാലാവധി കഴിഞ്ഞോ ഇല്ലയോ, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിലോ അതിന്റെ കാലാവധി കഴിഞ്ഞോ എന്ന കാര്യം രേഖപ്പെടുത്തണം) 11. പാസ്പോര്‍ട്ടിന്റെ കോപ്പി അപ്ലോഡ് ചെയ്യണം 12. ഇഖാമ നമ്പറോ ബോര്‍ഡറോ നമ്പറോ ചേര്‍ക്കുക. 12. ഇഖാമ കാലാവധി അവസാനിക്കുന്ന തിയതി 13. ഇഖാമയുടെ നിലവിലെ സ്ഥിതി (ഹുറൂബ്, മത്‌ലൂബ്, വിവിധ പിഴകളുള്ളവര്‍ എന്നീ ഏതു ഗണത്തില്‍ പെട്ടവരാണെന്ന് രേഖപ്പെടുത്തണം) 14. ഇഖാമയുടേയോ വിസയുടേയോ കോപ്പി 15. വിസയുടെ വിവരങ്ങള്‍ ചേര്‍ക്കുക.
ഫൈനല്‍ എക്സിറ്റ് ലഭിക്കുന്നതോടെ ഇവര്‍ക്ക് നാടണയാനാകും. ഇതിനുള്ള നടപടി ക്രമങ്ങള്‍ക്ക് വേഗത്തില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. സാങ്കേതിക പരിജ്ഞാനമിലലാത്തവര്‍ക്ക് സുഹൃത്തുക്കളുടെ സഹായം തേടാം.സംശയങ്ങള്‍ക്ക് എംബസി ഹെല്‍പ്‌ലൈന്‍ നമ്പര്‍::
00966542126748, 00966-11-4884697