സൗദി : നിങ്ങളുടെ നവജാത ശിശുവിന് ആദ്യം പാസ്പോര്‍ട്ട് എടുക്കുക. അതിനു ശേഷം സൗദി എംബസിയില്‍ കുട്ടിയുടെ എന്‍ട്രി വിസക്ക് അപേക്ഷിക്കുക. അതു ലഭിച്ചാല്‍ സൗദിയിലേക്ക് യാത്ര ചെയ്യാം. ഇവിടെ എത്തിയശേഷം കുട്ടിക്ക് മാസം 400 റിയാല്‍ തോതില്‍ ലെവി അടക്കണം. നിങ്ങളുടെ ഇഖാമക്ക് അവശേഷിക്കുന്ന കാലാവധി എത്രയാണോ അത്രയും മാസത്തെ ലെവിയാണ് അടക്കേണ്ടത്. അതായത് ആറു മാസത്തെ കാലാവധി ആണ് ഇനി ഇഖാമക്കുള്ളതെങ്കില്‍ 2400 റിയാല്‍ ലെവി അടക്കണം. അതിനു ശേഷം നിങ്ങളുടെ കുട്ടിക്ക് ഇഖാമ ലഭിക്കാന്‍ അപേക്ഷ നല്‍കാം. തുടര്‍ന്ന് ഇഖാമ ലഭിക്കുകയും ചെയ്യും.
റീ എൻട്രിയിൽ ആയിരിക്കെ നാട്ടിൽ നിന്ന് കുഞ്ഞു ജനിച്ചാൽ സൗദിയിൽ തിരിച്ചുവരാനുള്ള പ്രൊസീജർ എങ്ങനെ
