റഫാ : അടുത്തിടെ പെയ്ത കനത്ത മഴ സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ റഫ ഗവര്‍ണറേറ്റിന്റെ തെക്കുകിഴക്കന്‍ മേഖലയായ ഫയാദ് അല്‍ ഹജ്‌റയില്‍ പച്ച പരവതാനി വിരിച്ചു.
ഈ പ്രകൃതിദത്ത ചിത്രങ്ങള്‍ രാജ്യത്തിനകത്തും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലും നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിച്ചു. ജീവിതത്തിന്റെ തിരക്കുകളില്‍നിന്ന് മാറി മാനസികമായ ആശ്വാസവും ശാന്തതയും വിശ്രമവും അവര്‍ക്ക് ഇവിടെ കണ്ടെത്താനാകുന്നു.
സുഗന്ധമുള്ള പൂക്കളും പക്ഷികളുടെ പാട്ടും ചെറിയ തടാകങ്ങളും ഈ സ്ഥലത്തിന് ചാരുതയും ഭംഗിയും നല്‍കുന്നു, കൂടാതെ മരുഭൂമി പ്രേമികള്‍ അതിശയകരമായ പ്രകൃതിയുടെ ഓര്‍മച്ചിത്രങ്ങള്‍ എടുക്കുകയും ആകര്‍ഷകവും അവിസ്മരണീയവുമായ നിമിഷങ്ങള്‍ ചെലവഴിക്കുകയും ചെയ്യുന്നു.