റിയാദ് : സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിലെ മെയിന്‍ സ്ട്രീറ്റ് മര്‍ക്കസ് ജമാല്‍ കോപ്ലക്‌സിന് നാളെ (ബുധന്‍) വൈകീട്ട് ആറു മണിക്ക് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ദിവസം 100 ഉപഭോക്താക്കള്‍ക്ക് 100 റിയാലിന് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്താല്‍ 50 റിയാല്‍ അധിക പര്‍ച്ചേസിനുള്ള കൂപ്പണ്‍ ലഭിക്കും. കൂടാതെ മറ്റനേകം ആകര്‍ഷണമായ ഓഫറുകളും ലഭ്യമാണ്
പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ വിപുലമായ വസ്ത്ര ശേഖരം, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, വീട്ടുപകരണങ്ങള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, തുടങ്ങി ഉപഭോക്താ ക്കള്‍ക് ആവശ്യമായതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയില്‍ ഉറപ്പുവരുത്തുന്ന സിറ്റി ഫ്‌ളവര്‍ സൗദിയുടെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ സേവനം എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് റിയാദിലെ ബത്ഹയില്‍ മറ്റൊരു സ്റ്റോര്‍ തുറക്കുന്നതെന്ന് മാനേജ്‌മെന്റ് വക്താക്കള്‍ പറഞ്ഞു.