ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ മന്ത്രിമാർക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും മേൽവസ്ത്രം(ബിഷ്ത്)  നിർബന്ധമാക്കി

ജിദ്ദ : ജോലി സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും മന്ത്രിമാർ അടക്കം ഏതാനും വിഭാഗങ്ങൾക്ക് മേൽവസ്ത്രം നിർബന്ധമാക്കി സർക്കുലർ പുറത്തിറക്കി. ദേശീയ വസ്ത്രമായ തോബിനു മുകളിൽ ധരിക്കുന്ന ബിശ്ത് (മിശ്‌ലഹ്) മന്ത്രിമാർ, മന്ത്രി റാങ്കിലുള്ള ഉദ്യോഗസ്ഥർ, എക്‌സലന്റ് ഗ്രേഡിലുള്ള ഉദ്യോഗസ്ഥർ, അസിസ്റ്റന്റ് മന്ത്രിമാർ, മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, പതിനഞ്ചാം ഗ്രേഡിലും തത്തുല്യമായ ഗ്രേഡിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, സ്വതന്ത്ര സർക്കാർ വകുപ്പ് മേധാവികൾ, ഉപമേധാവികൾ, പ്രവിശ്യാ ഗവർണർമാർ, ഡെപ്യൂട്ടി ഗവർണർമാർ, സബ്ഗവർണറേറ്റ് ഗവർണർമാർ, മർകസ് മേധാവികൾ, ഗവർണറേറ്റ് അണ്ടർ സെക്രട്ടറിമാർ എന്നിവർക്കാണ് ബിശ്ത് നിർബന്ധമാക്കിയിരിക്കുന്നത്.

ശൂറാ കൗൺസിൽ അംഗങ്ങൾ, ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ, ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി പ്രോസിക്യൂഷൻ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്കും ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ബിശ്ത് നിർബന്ധമാക്കിയിട്ടുണ്ട്. മുൻപരാമർശിച്ച വിഭാഗങ്ങളിൽ പെട്ട വനിതാ ഉദ്യോഗസ്ഥർ ദേശീയ വനിതാ വേഷം ധരിക്കലും നിർബന്ധമാണ്. ജീവനക്കാർ ബിശ്ത് ധരിക്കുന്നുണ്ടെന്ന് ഓരോ വകുപ്പുകളും ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ വരുത്തുന്ന വീഴ്ചകൾ മീഡിയ മന്ത്രാലയവും ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റിയും നിരീക്ഷിച്ച് കണ്ടെത്തി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!