GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ


സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി

സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി. ഈമാസം 25ന് അവസാനിക്കാനിരിക്കുകയായിരുന്നു മന്ത്രിസഭ 3 വർഷത്തേക്ക് കൂടി നീട്ടിയത്. ഈമാസം 25ന് അവസാനിക്കാനിരിക്കേയാണ് മൂന്ന് വർഷത്തേക്ക് കൂടി ഇളവ് ആനുകൂല്യം നീട്ടി നൽകി മന്ത്രി സഭാ തീീരുമാനം വന്നത്.


കഴിഞ്ഞ വർഷം ലെവി ഇളവ് പരിധി അവസാനിക്കാനിരിക്കേ അധികൃതർ വീണ്ടും ഒരു വർഷത്തേക്ക് കൂടി ഇളവ് പരിധി നീട്ടുകയായിരുന്നു.
ഒൻപതോ അതിൽ കുറവോ ജീവനക്കാർ ഉള്ള സ്ഥാപനങ്ങളിലെ നിശ്ചിത എണ്ണം വിദേശികൾക്ക് സൗദി തൊഴിലുടമ പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം എന്ന നിബന്ധനയോടെയാണ് ലെവി ഇളവ് അനുവദിച്ചു കൊണ്ടിരിക്കുന്നത്.


സ്ഥാപനത്തിലെ ഒൻപത് പേരിൽ സൗദി തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി തൊഴിലാളി കൂടി ഉണ്ടെങ്കിൽ 4 വിദേശികൾക്കും സൗദി തൊഴിലുടമ മാത്രമാണ് സ്വദേശിയായുള്ളതെങ്കിൽ 2 വിദേശികൾക്കും ആണ് ലെവി ഇളവ് അനുവദിക്കുക.
ലെവി ഇളവ് ലഭിക്കുന്ന ആയിരക്കണക്കിനു ചെറുകിട സ്ഥാപനങ്ങളുടെ കീഴിൽ നിരവധി പ്രവാസികൾ നിലവിൽ ജോലി ചെയ്യുന്നുണ്ട്.
ഏതായാലും ഇപ്പോൾ ഇളവ് മൂന്ന് വർഷത്തെക്ക് നീട്ടിയത് പതിനായിരക്കണക്കിനു പ്രവാസികൾക്കും ചെറു കിട സ്ഥാപനങ്ങൾക്കും വലിയ ആശ്വാസമാണ് നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!