റിയാദ് : ശൈത്യം അവസാനത്തോടടുക്കുകയാണെന്നും അതിന്റെ സൗന്ദര്യം മായുന്നതിന് മുമ്പ് ആസ്വദിക്കാനുള്ളതെല്ലാം ആസ്വദിക്കൂവെന്നും ആവശ്യപ്പെട്ട് സൗദി ടൂറിസം അതോറിറ്റി കാമ്പയിന്‍ ആരംഭിച്ചു. അത് പോകാതിരിക്കുന്നതിന് മുമ്പ് പോകൂക (റൂഹ് ഖബ്‌ല ലാ യറൂഹ്) എന്ന പേരില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് അതോറിറ്റിയുടെ കാമ്പയിന്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന ശൈത്യകാല ആഘോഷങ്ങളും പരിപാടികളും അവസാനിക്കാറായി എന്നും അവസാന സമയങ്ങളില്‍ നേരില്‍ പോയി ആസ്വദിക്കൂവെന്നും അതോറിറ്റി പറയുന്നു.
സൗദി സ്ഥാപക ദിനം, റിയാദ് സീസണ്‍, എക്‌സ്പീരിയന്‍സ് അല്‍ഉലാ, ദര്‍ഇയ സീസണ്‍, ഫോര്‍മുല വണ്‍, കിംഗ് അബ്ദുല്ല ഇകണോമിക് സിറ്റി എക്‌സ്പീരിയന്‍സ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നുവരികയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് സൗദിയില്‍ ധാരാളം ആസ്വദിക്കാനുണ്ട്. വിസിറ്റ് ഡോട്ട്‌കോമില്‍ വിശദാംശങ്ങളുണ്ട്. അതോറിറ്റി കുറിച്ചു.
പുതിയ കാമ്പയിന്‍ ആരംഭിച്ചതുമുതല്‍ സൗദിക്കകത്തും പുറത്തും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാമ്പനിയിനിന്റെ പേരില്‍ ഹാഷ്ടാഗും ആരംഭിച്ചിട്ടുണ്ട്. എക്‌സിലും ട്രന്‍ഡ് ആയി. റമദാനിന് മുമ്പ് സൗദിയുടെ ശൈത്യകാലം ആസ്വദിക്കാനുള്ള അവസരമായാണ് പലരും കുറിച്ചിരിക്കുന്നത്. കാരണം മിക്ക പരിപാടികളും റമദാന്‍ ആരംഭത്തോടെ അവസാനിക്കും.
മാര്‍ച്ച് മാസത്തിലാണ് സൗദിയിലെ ശൈത്യകാല ടൂറിസം സീസണ്‍ സമാപിക്കുന്നത്. ഇതിനകം കുട്ടികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി പതിനേഴായിരത്തിലധികം പരിപാടികള്‍ സംഘടിപ്പിച്ചു. അതോടൊപ്പം തന്നെ പ്രത്യേക ശൈത്യകാല ഉല്‍സവങ്ങളും അരങ്ങേറി.
അതിശയകരമായ അന്തരീക്ഷവും ആകര്‍ഷകമായ സ്ഥലങ്ങളും വിനോദ സഞ്ചാര സൗകര്യങ്ങളുമായി ഈ വര്‍ഷത്തെ ശൈത്യകാലം സൗദിക്ക് സംഭവബഹുലമായിരുന്നു. അത് കൊണ്ട് തന്നെ ടൂറിസ്റ്റുകള്‍ക്ക് ആകര്‍ഷക കേന്ദ്രവുമായി. ഏത് സമയത്തും സൗദിയിലേക്ക് വരാന്‍ സാധിക്കുന്ന വിധത്തില്‍ വിസകളും ലഭ്യമായി. ടൂറിസം, പ്രോഗ്രാം, ഉംറ, വിസിറ്റ്, ട്രാന്‍സിറ്റ് അടക്കമുള്ള വിസകള്‍ മിനുട്ടുകള്‍ക്കകം ലഭ്യമാക്കുന്ന രീതിയിലായത് കൂടുതല്‍ പേരുടെ സൗദിയില്‍ സന്ദര്‍ശനത്തിന് വഴിയൊരുക്കി. 63 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയും ലഭ്യമാക്കി. യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും യുഎസ്, യുകെ, ഷെന്‍ജന്‍ വിസയുള്ളവര്‍ക്കും ജിസിസിയിലെ പ്രവാസികള്‍ക്കും മിനുട്ടുകള്‍ക്കകം വിസ ലഭിക്കുന്ന സാഹചര്യവും ഒരുക്കി.