തബൂക്ക് : തബൂക്ക് പ്രവിശ്യയിലെ ജബല്‍ അല്ലോസില്‍ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ 3,800 കിലോമീറ്റര്‍ ദൂരം താണ്ടി യു.എ.ഇ യുവാക്കളെത്തി. വെള്ളിയാഴ്ച രാത്രിയും ജബല്‍ അല്ലോസില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഇന്നലെ രാവിലെയും പ്രദേശം വെള്ളപുതച്ചു കിടന്നു. ഇതോടൊപ്പം താപനില മൈനസ് രണ്ടു ഡിഗ്രിയായി കുറഞ്ഞു. മഞ്ഞുവീഴ്ച ആസ്വദിക്കാന്‍ 3,800 കിലോമീറ്ററിലേറെ ദൂരം താണ്ടിയാണ് തങ്ങള്‍ എത്തിയതെന്ന് യു.എ.ഇ യുവാക്കള്‍ അല്‍ഇഖ്ബാരിയ ചാനലിനോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ജബല്‍ അല്ലോസില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നു. മഞ്ഞുവീഴ്ച ആസ്വദിക്കാന്‍ നിരവധി പേരാണ് പ്രദേശത്തെത്തുന്നത്.