GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹജ്- താൽകാലിക ജോലികള്‍ക്ക് കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു

റിയാദ് : ഈ വര്‍ഷത്തെ ഹജ്ജിനോടനുബന്ധിച്ച് താത്കാലിക ജോലികള്‍ക്ക് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിന് മുകളിലുള്ള ഇന്ത്യക്കാര്‍ക്കും സൗദി പൗരന്മാര്‍ക്കും അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ക്ലര്‍ക്ക്, ഡ്രൈവര്‍, മെസന്‍ജര്‍ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ക്ലര്‍ക്ക് ഡാറ്റാഎന്‍ട്രി പോസ്റ്റുകളില്‍ 3600 റിയാല്‍, ഡ്രൈവര്‍ 2880 റിയാല്‍, മെസന്‍ജര്‍ 1980 റിയാല്‍ എന്നിങ്ങനെയാണ് ശമ്പള സ്‌കെയില്‍.
കാലാവധിയുള്ള ഇഖാമ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍, സ്‌പോണ്‍സറില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ ലെറ്റര്‍, ഡ്രൈവര്‍ പോസ്റ്റിന് ഡ്രൈവിംഗ് ലൈസന്‍സ്, രണ്ട് ഫോട്ടോ എന്നിവ സഹിതം ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് വിഭാഗത്തില്‍ അപേക്ഷിക്കണം. മാര്‍ച്ച് 14 ആണ് അവസാന തിയ്യതി. കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
അംഗീകൃത യൂണിവേഴ്‌സ്റ്റി ബിരുദം, ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയോടൊപ്പം അറബി ഭാഷാ പരിചയം എന്നിവയുള്ളവര്‍ക്കാണ് ക്ലര്‍ക്ക് പോസ്റ്റില്‍ മുന്‍ഗണന. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി പോസ്റ്റിലേക്ക് അപേക്ഷിക്കാം. മക്ക, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് മുന്‍ഗണന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!