അബുദാബി : കനത്ത മഴയില്‍ യു.എ.ഇയില്‍ കേടുവന്നത് ആയിരത്തോളം വാഹനങ്ങള്‍. ദുബായ് പോലീസ് നല്‍കിയ ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.
വെള്ളപ്പൊക്കം കാരണം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച നിവാസികള്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് ക്ലെയിമുകള്‍ അഭ്യര്‍ഥിക്കുന്നതിന് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. ഓട്ടോമേറ്റഡ് സേവനം ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഏകദേശം 1,000 ഇ-സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഖാലിദ് നാസര്‍ അല്‍റാസൂഖി പറഞ്ഞു. സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ ദുബായ് പോലീസ് ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്.