റിയാദ് : തൊഴിലാളിയുടെ ഇഖാമ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടാൽ സ്ഥാപനങ്ങൾക്കോ, തൊഴിലുടമക്കോ മുഖീം പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യാമെന്ന് പാസ്‌പോർട്ട് ഡയറക്റ്ററേറ്റ് വ്യക്തമാക്കി. ഇതിന്റെ വിവിധ ഘട്ടങ്ങളും ഡയറക്ടറേറ്റ് വ്യക്തമാക്കി.
1. യൂസർ നെയ്മും പാസ്‌വർഡുമുപോയഗിച്ച് സ്ഥാപന അക്കൗണ്ടിൽ പ്രവേശിക്കുക.
2.സ്ഥാപനത്തിനു കീഴിലെ വിദേശ തൊഴിലാളി സെക്ഷനിലേക്ക് പോകുക.
3.നഷ്ടപ്പട്ട റസിഡൻഷ്യൽ പെർമിറ്റ് കാർഡ്(ഇഖാമ) നമ്പർ ചേർക്കുക.
4.തൊഴിലാളിയുടെ ഫയൽ ഓപ്പൺ ആയാൽ ജവാസാത്ത് സെലക്റ്റ് ചെയ്യുക.
5. ഇഖാമ നഷ്ടപ്പെട്ടു എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് സെന്റ് ചെയ്യുക.