അബുദാബി : നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി യു.എ.ഇയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍. 15 ശതമാനം വരെ നിരക്ക് കൂട്ടുമെന്നാണ് വിവരം, പ്രവാസികള്‍ക്ക് ഇതൊരു അധികച്ചെലവാകും.
യു.എ.ഇ സര്‍ക്കാരിന്റെ അധികാരപരിധിയിലുള്ള മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ക്ക് ഓപ്ഷണല്‍ സ്ട്രാറ്റജിക് ഫീസ് ക്രമീകരണം നടപ്പാക്കാന്‍ അനുമതി ലഭിച്ചതായി ഇന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് (എഫ്ഇആര്‍ജി) പ്രഖ്യാപിച്ചു. കുറഞ്ഞത് 15 ശതമാനം വര്‍ധനവാണ് അനുവദിച്ചിട്ടുള്ളത്. 2.50 ദിര്‍ഹം വരെ കൂടിയേക്കാം.
ബ്രാഞ്ചുകളില്‍ നേരിട്ട് പോയുള്ള റെമിറ്റന്‍സ് സേവനങ്ങള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി F^vCBÀPn പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഡിജിറ്റല്‍രംഗത്തെ മത്സരത്തിന്റെ ഭാഗമായി മൊബൈല്‍ ആപ്പ് വഴി പണമയച്ചാല്‍ നിരക്കിന് മാറ്റമുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു.