GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ആഭ്യന്തര ഹജ്  രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

മക്ക : സൗദിയില്‍ നിന്ന് ഹജിനു പോകാനുദ്ദേശിക്കുന്ന സ്വദേശികളും വിദേശികളുമായ തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കുമെന്ന് സൗദി ഹജ് മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രധാനമായും നാലു വ്യത്യസ്ത കാറ്റഗറിയിലായിരിക്കും രജിസ്‌ട്രേഷനുണ്ടാകുക. 3145 റിയാല്‍ മാത്രമുള്ള എക്കോണമി പാക്കേജാണ് ഏറ്റവും ചെലവു ചുരുങ്ങിയ കാറ്റഗറി. ഹജ് മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴിയോ നുസ്‌ക് അപ്ലിക്കേഷന്‍ വഴിയോ പാക്കേജുകള്‍ സെലക്ട് ചെയ്ത് ഡാറ്റകള്‍ ചേര്‍ത്ത് ബുക്കിംഗ് പൂര്‍ത്തിയാക്കാനാകും, ബുക്കിംഗ് സമയത്ത് ലഭിക്കുന്ന പെയ്‌മെന്റ് നമ്പര്‍ ഉപയോഗിച്ച് വ്യത്യസ്ത പെയ്‌മെന്റ് സംവിധാനങ്ങള്‍ വഴി പണം അടച്ച് സീറ്റ് ഉറപ്പുവരുത്താനാകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!