കുവൈത്ത് സിറ്റി : ഗോളശാസ്ത്രപരമായി കുവൈത്തിൽ റമദാൻ ഒന്ന് മാർച്ച് 11 ന് തിങ്കളാഴ്ചയായിരിക്കുമെന്ന് അൽഉജൈരി സെന്റർ അറിയിച്ചു. ഫെബ്രുവരി 11 (ഇന്ന്) ശഅബാൻ ഒന്ന് ആയിരിക്കും. ശഅ്ബാനിൽ 29 ദിവസമാണുണ്ടാവുക. മാർച്ച് 10 ന് വൈകീട്ട് റമദാൻ മാസപ്പിറവി കാണുക ദുഷ്‌കരമായിരിക്കും. സൂര്യാസ്തമനം നടന്ന് 12 മിനിറ്റു മാത്രമേ ചാന്ദ്രമാസപ്പിറവി മാനത്തുണ്ടാവുകയുള്ളൂ. റമദാൻ ഒന്നിന് സുബ്ഹി ബാങ്ക് സമയം രാവിലെ 5.45 നും മഗ്‌രിബ് ബാങ്ക് സമയം വൈകീട്ട് 5.53 നും ആയിരിക്കുമെന്നും സെന്റർ പറഞ്ഞു.
കുവൈത്തിൽ നോമ്പ് മാർച്ച് 11 ന്
