റിയാദ് : യു.എ 7, എൻ 60, ഇസെഡ് കെ-100 എന്നീ നമ്പറുകൾ ചൊവ്വാഴ്ച ലേലത്തിൽ വെക്കുമെന്ന് സൗദി ട്രാഫിക് വകുപ്പിന്റെ അറിയിപ്പ്. ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ രാത്രി പത്തുവരെയാണ് ഈ നമ്പറുകൾ ലേലത്തിൽ വെക്കുന്നത്. താൽപര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. കൂടുതൽ പണം വാഗ്ദാനം ചെയ്യുന്നവർക്ക് ഈ നമ്പർ ലഭിക്കും. അബ്ഷിറിലൂടെയാണ് ലേലത്തിൽ പങ്കെടുക്കേണ്ടത്.
ലേലത്തിൽ വിൽക്കാൻ ഒരുങ്ങി സൗദിയിലെ മൂന്ന് വാഹന നമ്പർ
