മക്ക : സംസം വെള്ളം ശേഖരിക്കാനുള്ള കന്നാസുകളും ബാഗേജുകളും ഭക്ഷണങ്ങളും ഹറമില്‍ പ്രവേശിപ്പിക്കുന്നത് വിലക്കിയതായി ഹറം ഗെയ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍ സൈഫ് അല്‍സല്‍മി വ്യക്തമാക്കി. തീര്‍ഥാടകരുടെ സുഗമമായ സഞ്ചാരത്തെയും ആരാധനാ കര്‍മങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന എല്ലാ കാര്യങ്ങളും ഹറമില്‍ വിലക്കിയിട്ടുണ്ട്. ത്വവാഫ് കര്‍മത്തിനിടെയും സഫാ, മര്‍വ കുന്നുകള്‍ക്കിടയിലെ സഅ്‌യ് കര്‍മത്തിനിടെയും ഉംറ തീര്‍ഥാടകരുടെ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം വസ്തുക്കള്‍ ഹറമില്‍ വിലക്കാന്‍ തീരുമാനിച്ചതെന്നും സൈഫ് അല്‍സല്‍മി പറഞ്ഞു.