റിയാദ് : അറ്റകുറ്റപ്പണികൾ നടത്തിയും മോടിപിടിപ്പക്കൽ ജോലികൾ പൂർത്തിയാക്കിയും റിയാദ് മൃഗശാല ഇന്ന് വീണ്ടും തുറന്നതായി നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് അറിയിച്ചു. സൗദിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് റിയാദ് മൃഗശാല. വംശനാശ ഭീഷണി നേരിടുന്നവ അടക്കം 190 വ്യത്യസ്ത ഇനങ്ങളിൽ പെട്ട 1,300 ലേറെ മൃഗങ്ങൾ ഇവിടെയുണ്ട്. 55 ഏക്കർ വിസ്തൃതിയുള്ള റിയാദ് മൃഗശാല സൗദിയിലെ ഏറ്റവും പഴയതും വലുതുമായ മൃഗശാലയാണ്. പതിവായി സന്ദർശകരുടെ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.