ദോഹ : ഖത്തറില്‍ പുതിയ വിസയിലെത്തുന്ന പ്രവാസികള്‍ രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ റെസിഡന്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. വീഴ്ച വരുത്തുന്നവര്‍ക്ക് പതിനായിരം റിയാല്‍ വരെ പിഴ ലഭിക്കാം.
നേരത്തെ രാജ്യത്തെത്തി 90ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയായിരുന്നു.
പുതിയ വിസ സംവിധാനമനുസരിച്ച് മെഡിക്കല്‍ ഉള്‍പ്പടെയുള്ള മിക്കവാറും വിസ നടപടികള്‍ നാട്ടില്‍ നിന്നു തന്നെ പൂര്‍ത്തീകരിക്കാനാകും.