ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

അജ്ഞാത വഖഫുകളെക്കുറിച്ച് വിവരം നൽകിയതിന് 90 ലക്ഷത്തിലേറെ റിയാൽ പാരിതോഷികം

ജിദ്ദ : അജ്ഞാതവും നാശോന്മുഖവുമായ വഖഫ് സ്വത്തുക്കളെ കുറിച്ച് വിവരം നൽകിയവർക്ക് ജനറൽ അതോറിറ്റി ഫോർ ഔഖാഫ് 90 ലക്ഷത്തിലേറെ റിയാൽ പാരിതോഷികമായി വിതരണം ചെയ്തു. അതോറിറ്റി നിർണയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് അജ്ഞാതമായ വഖഫുകളെ കുറിച്ച് വിവരം നൽകിയവർക്കാണ് പാരിതോഷികം വിതരണം ചെയ്തത്.
50 കോടിയിലേറെ റിയാൽ മൂല്യം കണക്കാക്കുന്ന അജ്ഞാത വഖഫുകളെ കുറിച്ചാണ് പൊതുസമൂഹത്തിൽ നിന്ന് അതോറിറ്റിക്ക് വിവരങ്ങൾ ലഭിച്ചത്. ഈ പരാതികളിൽ അന്വേഷണങ്ങൾ നടത്തി വഖഫ് സ്വത്തുക്കളാണെന്ന് സ്ഥിരീകരിക്കാനും അവ സംരക്ഷിക്കാനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയുമാണ് പരാതികൾ നൽകിയവർക്ക് പാരിതോഷികം വിതരണം ചെയ്തത്.
അജ്ഞാത വഖഫുകളെ കുറിച്ച് വിവരം നൽകാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കാനും വിവരം നൽകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതോറിറ്റി ഏതാനും നിയമങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അജ്ഞാത വഖഫുകളെ കുറിച്ച് വിവരം നൽകാൻ അതോറിറ്റി സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വഖഫ് സ്വത്തിന്റെ മൂല്യത്തിന്റെ അഞ്ചു ശതമാനത്തിൽ കവിയാത്ത തുക, പത്തു ലക്ഷം റിയാലിൽ കവിയാത്ത നിലക്കാണ് അജ്ഞാത വഖഫുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറുന്നത്. അജ്ഞാതവും നാശോന്മുഖവുമായ വഖഫുകളെ കുറിച്ച പരാതികൾ സ്വീകരിക്കാൻ വ്യവസ്ഥകൾ പൂർണമായിരിക്കണം. പരാതികൾ വെബ്‌സൈറ്റ് വഴി നൽകിയിരിക്കണമെന്നതാണ് വ്യവസ്ഥകളിൽ ഒന്ന്. വിവരം നൽകുന്ന അജ്ഞാത വഖഫ് സ്വത്ത് നോക്കിനടത്തുന്ന ആളുണ്ടായിരിക്കാൻ പാടില്ലെന്നും നിബന്ധനയുണ്ട്. പരാതിക്കൊപ്പം വഖഫ് സ്വത്താണെന്ന് സ്ഥിരീകരിക്കുന്ന രേഖകളോ തെളിവുകളോ സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!