അബുദാബി : യു.എ.ഇ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി.
റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ ശനിയാഴ്ച (ഫെബ്രുവരി 3) പുലര്‍ച്ചെ 5 മണിക്ക് 4.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ജനുവരി 10 ന് അല്‍ ഐനില്‍ രേഖപ്പെടുത്തിയ 5.3 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്.
ഏഴ് എമിറേറ്റുകളില്‍ ആറിലും നനുത്ത മഴയും തണുത്ത താപനിലയും അനുഭവപ്പെടുന്ന ആഴ്ചയാണിത്. വിന്റര്‍ മാര്‍ക്കറ്റുകളിലേക്കും രാത്രി ബീച്ചുകളിലേക്കും പോകുന്നതിലൂടെയും ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും നിവാസികള്‍ രാജ്യത്തെ തണുത്ത കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുന്നു.
യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ജബല്‍ ജെയ്‌സ്, 1,934 മീറ്റര്‍ ഉയരമുണ്ട്, താമസക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്.
അതിന്റെ ‘മഞ്ഞുമൂടിയ ശിഖരങ്ങള്‍’ എമിറേറ്റ്‌സിലെ ഏറ്റവും ആകര്‍ഷകമായ ശീതകാല കേന്ദ്രമാക്കി മാറുന്നു,