മദീന : മദീന പ്രവിശ്യയിൽ പെട്ട അൽഅയ്‌സിലും ഇന്നലെ രാവിലെ മഞ്ഞു വീഴ്ചയുണ്ടായി. ഇതോടൊപ്പം പ്രദേശത്ത് കുറഞ്ഞ താപനില മൈനസ് നാലു ഡിഗ്രിയായി താഴുകയും ചെയ്തു. പ്രദേശം മഞ്ഞു പുതച്ചു കിടക്കുന്നതിന്റെയും അതിശൈത്യം മൂലം പാറകളിൽ നിന്ന് പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൗദി പൗരന്മാരിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രദേശത്തെ താപനില മൈനസ് നാലു ഡിഗ്രിയായി കാറിലെ ടെമ്പറേച്ചർ റീഡറിൽ കാണിക്കുന്നതിന്റെ ദൃശ്യം മറ്റൊരു സൗദി പൗരനും പുറത്തുവിട്ടു.
മദീന അൽഅയ്‌സിൽ മഞ്ഞുവീഴ്ച
