നിര്‍ഭയമായി ജോലി ചെയ്യണം; മനോനില ശരിയല്ലെന്ന് ആരോപിച്ച് പ്രവാസി തൊഴിലാളികളെ പിരിച്ചുവിടാനാവില്ല
അബുദാബി : മനോനില തകരാറിലാണെന്ന് ആരോപിച്ച് പ്രവാസി തൊഴിലാളികളെ പിരിച്ചുവിടുന്ന തൊഴിലുടമകള്‍ക്ക് തടയിട്ട് യു.എ.യിലെ തൊഴില്‍ നിയമം.മാനസികാരോഗ്യ അവസ്ഥ പറഞ്ഞ് വിദേശ തൊഴിലാളികളടെ സേവനം അവസാനിപ്പിക്കുന്നതിനോ പരിമിതപ്പെടുത്തുന്നതിനോ തൊഴിലുടമകള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ പാസാക്കിയ പുതിയ നിയമം വ്യക്തമാക്കുന്നു.തൊഴിലുമായി ബന്ധപ്പെട്ട വ്യക്തിയുടെ അവസ്ഥ വിലയിരുത്തുന്ന സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കണം തൊഴില്‍ സംബന്ധിച്ച ഏത് തീരുമാനവുമെന്ന് അമന്‍ ലില്‍ ആഫിയ ക്ലിനിക്ക് സിഇഒയും സ്ഥാപകനുമായ ഡോ. ഹിന്ദ് അല്‍റുസ്തമാനിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് […]