സൗദിയില്‍ കടകളില്‍ ഇനി ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കേണ്ട; ഏകീകൃത കോഡ് മതി
റിയാദ് : വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ലൈസന്‍സ് കോപ്പികള്‍ ഇനി കടകളിലും സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കേണ്ട. പകരം ഏകീകൃത ഇലക്ട്രോണിക് കോഡ് മതി. പുതിയ കോഡ് സംവിധാനം. വാണിജ്യമന്ത്രാലയവുമായി സഹകരിച്ചാണ് നടപ്പാക്കുന്നതെന്നും വാണിജ്യസ്ഥാപനങ്ങളുടെ ഡാറ്റകള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് ഒരു പോയന്റിലേക്ക് കേന്ദ്രീകരിക്കുന്ന പദ്ധതിയാണിതെന്നും വാണിജ്യമന്ത്രി മാജിദ് അല്‍ഖസബി അറിയിച്ചു. നിലവിലെ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഒരു ബാര്‍ കോഡില്‍ കൊണ്ടുവരുന്ന രീതിയാണിത്. ആ ബാര്‍കോഡ് റീഡ് ചെയ്താല്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും വിവരങ്ങള്‍ ലഭ്യമാകും. സ്ഥാപനങ്ങളുടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ […]