എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 5,000 ജീവനക്കാരെ നിയമിക്കുന്നു; ഓണ്‍ലൈനായി അപേക്ഷിക്കാം
ദുബായ് : എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഈ വര്‍ഷം ആറ് ഭൂഖണ്ഡങ്ങളില്‍നിന്നായി 5,000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. അടുത്ത കാലത്ത് ബിരുദം നേടിയവര്‍, ഒരു വര്‍ഷത്തെ പരിചയമുള്ള ഹോസ്പിറ്റാലിറ്റി വ്യവസായ പ്രൊഫഷണലുകള്‍, ഉടന്‍ ബിരുദം നേടുന്നവരെ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കും റിക്രൂട്ട്‌മെന്റെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.ഇന്റേണ്‍ഷിപ്പോ പാര്‍ട്ട് ടൈം ജോലി പരിചയമോ ഉള്ളവരെയാണ് കമ്പനി അപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്.ഈ വര്‍ഷം മധ്യത്തോടെ എയര്‍ബസ് എ 350 വിമാനങ്ങളും അടുത്തവര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോയിംഗ് 777 എക്‌സുകളും ചേര്‍ക്കാന്‍ […]