നയനമനോഹര കാഴ്ചയൊരുക്കി തായിഫിൽ ബദാം ചെടികൾ പൂത്തു
തായിഫ് : നയനമനോഹര കാഴ്ചയൊരുക്കി തെക്കൻ തായിഫിലെ ബനീ മാലിക് ഗ്രാമത്തിൽ ബദാം ചെടികൾ പൂത്തു. മൈസാൻ ജില്ലയിലെ ഈ മലയോര പ്രദേശമിപ്പോൾ ഇടതൂർന്ന ബദാം പുഷ്പങ്ങളുടെ വെൺമയിലും സൗരഭ്യത്തിലും സൗന്ദര്യത്തിലും സന്ദർശകർക്ക് ഹരമായിരിക്കുകയാണ്.ശൈത്യം അതിന്റെ തീവ്രത വിട്ടൊഴിയുമ്പോൾ അഥവാ ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമാണ് ഈ പ്രദേശത്തെ ബജലി ഇനത്തിൽ പെട്ട ബദാം ചെടികൾ പൂത്തുലയുന്നത്. ഫെബ്രുവരി അവസാനം വരെ പൂവുകൾ തുടരും. മാർച്ച് മാസമാകുമ്പോഴേക്ക് ഉറപ്പേറിയ തോട് കൊണ്ട് പൊതിഞ്ഞ ഫലമായി രൂപാന്തരം പ്രാപിക്കും. […]