സൗദിയിൽ ആസ്ഥാനങ്ങൾ സ്ഥാപിക്കാത്ത വിദേശകമ്പനികൾക്ക് കരാറുകൾ നൽകില്ല, തീരുമാനം പ്രാബല്യത്തിൽ
റിയാദ് : സൗദി അറേബ്യയിൽ ആസ്ഥാനങ്ങൾ സ്ഥാപിക്കാത്ത കമ്പനികൾക്ക് സർക്കാർ ജോലികളുടെ കരാറുകൾ നൽകില്ലെന്ന തീരുമാനം പ്രാബല്യത്തിൽ. 180 വിദേശ കമ്പനികളാണ് ഇതിനകം സൗദിയിൽ അവരുടെ ആസ്ഥാനങ്ങൾ തുറന്നത്. മറ്റു ചില കമ്പനികൾ നടപടികൾ പൂർത്തിയാക്കി വരികയാണ്.ബഹുരാഷ്ട്ര കമ്പനികളെ സൗദിയിലേക്ക് ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി നിക്ഷേപക മന്ത്രാലയവും റിയാദ് റോയൽ കമ്മീഷനും 2021 ഫെബ്രുവരിയിലാണ് ആസ്ഥാനമാറ്റ നിർദേശം മുന്നോട്ട് വെച്ചത്. ഇത്തരം കമ്പനികൾക്ക് ധാരാളം ഓഫറുകളും നിക്ഷേപക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 30 വർഷത്തേക്ക് റീജിയണൽ ഹെഡ്ക്വാർട്ടേഴ്‌സിനുള്ള നികുതി […]