റോഡുകളിലെ റിപ്പയറിംഗ് വര്‍ക്കുകള്‍ക്ക് ടാറിംഗ് പുനരുപയോഗ പദ്ധതിയുമായി സൗദി റോഡ് അതോറിറ്റി
റിയാദ് : നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി റോഡുകളിലെ ടാറിംഗ് പുനരുപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കിത്തുടങ്ങിയതായി സൗദി ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്. പഴയ ടാറിംഗുകള്‍ ചുരണ്ടിയെടുത്ത് അതേ സ്ഥലത്തു തന്നെ ഉടനടി ഉപയോഗിക്കുന്നതാണ് പദ്ധതി. ടാറുകള്‍ ചൂടാക്കി ഉപയോഗിക്കുന്നതിനു പകരം പ്രത്യേക മെഷീനുകളുടെ സഹായത്തോടെ വെള്ളമുപയോഗിച്ച് ശുചീകരിച്ചാണ് വീണ്ടും ഉപയോഗിക്കുന്നത്. കാര്‍ബണ്‍ മലീനീകരണം തടയുക, സമയ, സാമ്പത്തിക നഷ്ടം കുറക്കുക, പ്രകൃതിവിഭവങ്ങളുടെ സ്ഥിരിത ഉറപ്പുവരുത്തുക തുടങ്ങിയവ ലക്ഷ്യമിട്ട് നവീന സാങ്കേതിക വിദ്യകള്‍ പ്രോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. നാലുഘട്ടങ്ങളിലായാണ് ഇതിന്റെ […]