ട്രാഫിക് ഫൈനുണ്ടെങ്കിൽ സ്‌പോൺസർഷിപ്പ് മാറ്റാനാകില്ല
ജിദ്ദ : തൊഴിലുടമയുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടച്ചില്ലെങ്കിൽ ഹൗസ് ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ് മാറ്റം വിലക്കുമെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. തൊഴിലുടമയുടെ പേരിൽ ട്രാഫിക് പിഴകൾ അടക്കാതെ ബാക്കിയുണ്ടാകുന്ന പക്ഷം ഹൗസ് ഡ്രൈവറുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ കഴിയുമോയെന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മുസാനിദ് പ്ലാറ്റ്‌ഫോം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ തൊഴിലുടമയുടെയോ സ്‌പോൺസർഷിപ്പ് മാറ്റാൻ ആഗ്രഹിക്കുന്ന പുതിയ തൊഴിലുടമയുടെയോ […]