ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദി തുറമുഖങ്ങളിൽ കണ്ടെയ്‌നർ നീക്കത്തിൽ 12 ശതമാനം വളർച്ച

ജിദ്ദ : സൗദി പോർട്ട്‌സ് അതോറിറ്റി തുറമുഖങ്ങളിൽ കഴിഞ്ഞ വർഷം കണ്ടെയ്‌നർ നീക്കത്തിൽ 12.07 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അതോറിറ്റി അറിയിച്ചു. തുറമുഖങ്ങളിൽ കഴിഞ്ഞ വർഷം 84,43,746 കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. 2022 ൽ 75,34,307 കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തിരുന്നത്. സൗദി പോർട്ട്‌സ് അതോറിറ്റിക്കു കീഴിലുള്ളതും അല്ലാത്തതുമായ തുറമുഖങ്ങളിൽ കഴിഞ്ഞ വർഷം കണ്ടെയ്‌നർ നീക്കത്തിൽ 9.01 ശതമാനം വളർച്ച രേഖപ്പെടുത്തി. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും കൂടി കഴിഞ്ഞ വർഷം 1,13,80,302 കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. 2022 ൽ 1,04,39,620 കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്.
പോർട്ട്‌സ് അതോറിറ്റിക്കു കീഴിലെ തുറമുഖങ്ങൾ വഴി കയറ്റി അയച്ച കണ്ടെയ്‌നറുകളുടെ എണ്ണം 15.56 ശതമാനം തോതിൽ ഉയർന്ന് 25,86,722 ആയി. 2022 ൽ 22,38,390 കണ്ടെയ്‌നറുകളാണ് കയറ്റി അയച്ചത്. ഇറക്കുമതി ചെയ്ത കണ്ടെയ്‌നറുകൾ 12.68 ശതമാനം തോതിലും വർധിച്ചു. കഴിഞ്ഞ കൊല്ലം പോർട്ട്‌സ് അതോറിറ്റി തുറമുഖങ്ങൾ വഴി ആകെ 26,19,534 കണ്ടെയ്‌നറുകൾ കയറ്റി അയച്ചു. തൊട്ടു മുൻ വർഷം 23,24,684 കണ്ടെയ്‌നറുകളാണ് കയറ്റി അയച്ചത്. ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകൾ 8.96 ശതമാനം തോതിൽ ഉയർന്ന് 32,37,490 ആയി. 2022 ൽ ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകൾ 29,71,233 ആയിരുന്നു.
സൗദിയിലെ എല്ലാ തുറമുഖങ്ങളും വഴി കയറ്റി അയച്ച കണ്ടെയ്‌നറുകൾ 13.88 ശതമാനം തോതിൽ ഉയർന്ന് 27,44,332 ആയി. 2022 ൽ മുഴുവൻ തുറമുഖങ്ങളും വഴി 24,09,767 കണ്ടെയ്‌നറുകളാണ് കയറ്റി അയച്ചത്. കണ്ടെയ്‌നർ ഇറക്കുമതി 10.51 ശതമാനം തോതിൽ ഉയർന്ന് 27,37,910 ആയി. 2022 ൽ 24,77,555 കണ്ടെയ്‌നറുകളാണ് ഇറക്കുമതി ചെയ്തത്. എല്ലാ തുറമുഖങ്ങളും വഴിയുള്ള ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നർ നീക്കം 6.23 ശതമാനം തോതിലും കഴിഞ്ഞ വർഷം ഉയർന്നു. രാജ്യത്തെ തുറമുഖങ്ങളിൽ കഴിഞ്ഞ കൊല്ലം 58,96,060 ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. 2022 ൽ ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകൾ 55,52,298 ആയിരുന്നു.
സൗദി പോർട്ട്‌സ് അതോറിറ്റി തുറമുഖങ്ങൾ വഴി കഴിഞ്ഞ വർഷം 24,83,331 കാറുകൾ ഇറക്കുമതി ചെയ്തു. കാർ ഇറക്കുമതിയിൽ 40.54 ശതമാനം വളർച്ച രേഖപ്പെടുത്തി. 2022ൽ 17,67,016 കാറുകളാണ് ഇറക്കുമതി ചെയ്തത്. കപ്പൽ യാത്രക്കാർ 41.3 ശതമാനം തോതിലും വർധിച്ചു. കഴിഞ്ഞ കൊല്ലം 10,08,856 യാത്രക്കാരെ തുറമുഖങ്ങളിൽ സ്വീകരിച്ചു. തൊട്ടു മുൻ വർഷം കപ്പൽ യാത്രക്കാർ 7,13,960 ആയിരുന്നു. സൗദി പോർട്ട്‌സ് അതോറിറ്റി തുറമുഖങ്ങളിൽ കപ്പൽ സർവീസുകൾ 7.16 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം 12,130 കപ്പൽ സർവീസുകളാണ് നടന്നത്. തൊട്ടു മുൻ വർഷം കപ്പൽ സർവീസുകൾ 11,320 ആയിരുന്നു.
പോർട്ട്‌സ് അതോറിറ്റി തുറമുഖങ്ങൾ വഴിയുള്ള കന്നുകാലി ഇറക്കുമതി 110 ശതമാനം തോതിൽ വർധിച്ചു. 2023 ൽ 81,24,842 കന്നുകാലികളെ ഇറക്കുമതി ചെയ്തു. 2022 ൽ 38,60,557 കന്നുകാലികളെയാണ് ഇറക്കുമതി ചെയ്തത്. എന്നാൽ തുറമുഖങ്ങൾ വഴിയുള്ള ആകെ ചരക്ക് നീക്കം 5.06 ശതമാനം തോതിൽ കുറഞ്ഞ് 30,05,42,872 ടൺ ആയി. 2022 ൽ 31,65,70,515 ടൺ ചരക്കുകളാണ് തുറമുഖങ്ങളിൽ കൈകാര്യം ചെയ്തത്.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കണ്ടെയ്‌നർ നീക്കത്തിൽ ഏറ്റവു വലിയ വളർച്ച രേഖപ്പെടുത്തിയത്. ആ മാസം കണ്ടെയ്‌നർ നീക്കത്തിൽ 18.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ജിദ്ദ തുറമുഖത്ത് ഏറ്റവുമധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തത് 2023 ഒക്‌ടോബർ മാസത്തിലാണ്. ഒക്‌ടോബറിൽ 5,11,348 കണ്ടെയ്‌നറുകൾ ജിദ്ദ തുറമുഖത്ത് കൈകാര്യം ചെയ്തു. ദമാം തുറമുഖത്ത് ഏറ്റവും കൂടുതൽ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തത് ജൂലൈയിലായിരുന്നു. ജൂലൈയിൽ ദമാം തുറമുഖത്ത് 2,11,202 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതായും സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!