ജിദ്ദ : കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് തായിഫിലെ അൽ ഹദ ചുരം റോഡ് താൽക്കാലികമായി അടച്ചു. ഇരുഭാഗത്തേക്കുമുള്ള ചുരം അടച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ഈ മേഖലയിൽ കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. സാധാരണ ചുരം ഏതാനും മണിക്കൂറുകൾ അടച്ച ശേഷം വീണ്ടും തുറക്കാറുണ്ട്.