റിയാദ് : സൗദിയിൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ച് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നതിൽനിന്ന് വിദേശികളെ വിലക്കുന്ന നിയമം പ്രാബല്യത്തിൽ. 14 മാസത്തിനുള്ളിൽ നിയമം ഘട്ടംഘട്ടമായി നടപ്പാക്കും. ഇതുസംബന്ധിച്ച് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് ഡെലിവെറി മേഖലയിൽ ജോലി ചെയ്യുന്നവര്‍ യൂണിഫോം ധരിക്കണം. വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. അതേസമയം, സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല.
ഇരു ചക്ര വാഹനങ്ങളിലെ ഡെലിവറി – വിദേശികളെ വിലക്കുന്ന നിയമം പ്രാബല്യത്തിൽ
