മദീന : ഒരാഴ്ചക്കിടെ മസ്ജിദുന്നബവിയിൽ 58 ലക്ഷത്തിലേറെ സന്ദർശകരെ സ്വീകരിച്ചതായി ഹറം പരിചരണ വകുപ്പ് അറിയിച്ചു. ഒരാഴ്ചക്കിടെ 58,32,384 വിശ്വാസികളാണ് പ്രവാചക പള്ളിയിലെത്തിയത്. ഇക്കാലയളവിൽ 5,50,911 പേർ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറാത്ത് നടത്തി സലാം ചൊല്ലി. 1,30,401 പുരുഷന്മാരും 1,15,551 വനിതകളും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിച്ചു. വയോജനങ്ങൾക്കും വികലാംഗർക്കും നീക്കിവെച്ച സ്ഥലങ്ങളിലെ പ്രത്യേക സേവനങ്ങൾ 12,110 പേർ പ്രയോജനപ്പെടുത്തി. 1,48,858 പേർക്ക് മാർഗനിർദേശ സേവനങ്ങൾ പ്രയോജനപ്പെട്ടു.
ഒരാഴ്ചക്കിടെ മസ്ജിദുന്നബവി ലൈബ്രറി 10,887 പേർ പ്രയോജനപ്പെടുത്തി. ഏഴു ദിവസത്തിനിടെ 1,23,200 സംസം ബോട്ടിലുകളും 99,832 ഇഫ്താർ പേക്കറ്റുകളും മസ്ജിദുന്നബവി സന്ദർശകർക്കിടയിൽ വിതരണം ചെയ്തു. മസ്ജിദുന്നബവി മുറ്റങ്ങളിൽ 31,207 പേർ ഗോൾഫ് കാർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തി. മസ്ജിദുന്നബവി വികസന ഘട്ടങ്ങൾ വ്യക്തമാക്കുന്ന മ്യൂസിയവും എക്‌സിബിഷനും ഒരാഴ്ചക്കിടെ 2,492 പേർ സന്ദർശിച്ചു.