ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി ടൂറിസം മേഖല പൂർണ വീണ്ടെടുപ്പ് കൈവരിച്ചതായി ടൂറിസം മന്ത്രാലയ വൃത്തം

ജിദ്ദ : സൗദിയിൽ ടൂറിസം മേഖല പൂർണ വീണ്ടെടുപ്പ് കൈവരിച്ചതായി ടൂറിസം മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കോവിഡ്-19 മഹാമാരിക്കു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് സൗദിയിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 156 ശതമാനമായി ഉയർന്നിട്ടുണ്ട്. രാജ്യത്ത് ടൂറിസം മേഖലയിലെ വീണ്ടെടുപ്പ് 150 ശതമാനമായിട്ടുണ്ട്. ആഗോള തലത്തിൽ ഇത് 88 ശതമാനമാണ്. സൗദിയിലെ വ്യത്യസ്ത ടൂറിസം കേന്ദ്രങ്ങളിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചുവരികയാണ്. 2023 ൽ ജി-20 രാജ്യങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് സൗദിയിലാണ്. കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദിയിൽ വിദേശ ടൂറിസ്റ്റുകൾ 10,000 കോടിയിലേറെ റിയാൽ ചെലവഴിച്ചു.
മൊത്തം ആഭ്യന്തരോൽപാദനത്തിൽ വിനോദസഞ്ചാര വ്യവസായ മേഖലയുടെ സംഭാവന പത്തു ശതമാനമായി ഉയർത്താനും പത്തു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായി സൗദി ടൂറിസം അതോറിറ്റി വക്താവ് അബ്ദുല്ല അൽദഖീൽ പറഞ്ഞു. 2030 ഓടെ പ്രതിവർഷ ടൂറിസ്റ്റുകളുടെ എണ്ണം 15 കോടിയായി ഉയർത്തുകയാണ് പുതിയ ലക്ഷ്യം. യുവാക്കളെയും സംരംഭകരെയും പ്രാദേശിക സമൂഹങ്ങളെയും ടൂറിസം മേഖലയിലെ പങ്കാളികളെയും സ്വകാര്യ മേഖലയെയും ശാക്തീകരിക്കാനുള്ള ശ്രമങ്ങളുമായി ടൂറിസം മന്ത്രാലയം മുന്നോട്ടുപോവുകയാണെന്നും അബ്ദുല്ല അൽദഖീൽ പറഞ്ഞു.
ആഗോള തലത്തിൽ കഴിഞ്ഞ വർഷം 130 കോടി ടൂറിസ്റ്റുകളാണ് ലോക രാജ്യങ്ങൾ സന്ദർശിച്ചത്. കഴിഞ്ഞ കൊല്ലം ടൂറിസം മേഖലാ വരുമാനം 1.4 ട്രില്യൺ ഡോളറായിരുന്നു. 2019 ൽ കൈവരിച്ച വരുമാനത്തിന്റെ 93 ശതമാനമാണിത്. 2019 ൽ ആഗോള തലത്തിൽ ടൂറിസം മേഖലാ വരുമാനം 1.5 ട്രില്യൺ ഡോളറായിരുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!