അബുദാബി : കമ്പനികള്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍, വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ളവരെ തെരഞ്ഞെടുക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ നിര്‍ദേശം. ചില പ്രത്യേക രാജ്യങ്ങളില്‍നിന്നുള്ളവരുടെ എണ്ണം അധികരിക്കുന്നതിന് പകരം വൈവിധ്യത്തിന് ഊന്നല്‍ കൊടുക്കണമെന്നും വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.
യു.എ.ഇയിലെ ചില കമ്പനികള്‍ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് തൊഴില്‍ വിസക്ക് അപേക്ഷിച്ചപ്പോള്‍ കംപ്യൂട്ടറില്‍ പൊങ്ങിവന്ന സര്‍ക്കാര്‍ നിര്‍ദേശം ഇതായിരുന്നു: ജീവനക്കാരെ നിയമിക്കുമ്പോള്‍ ദയവായി ജനസംഖ്യാപരമായ വൈവിധ്യത്തിന് ഊന്നല്‍ കൊടുക്കുക. പ്രത്യേക രാജ്യത്തുനിന്നുളള ധാരാളം ജീവനക്കാര്‍ ഉള്ള കമ്പനി അതേ രാജ്യത്തുനിന്ന് വീണ്ടും റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുമ്പോഴാണ് ഇത്തരം നിര്‍ദേശം ഉണ്ടാകുന്നത്.
യു.എ.ഇയില്‍ ഇന്ത്യക്കാര്‍ക്കും പാകിസ്ഥാനികള്‍ക്കും ബംഗ്ലാദേശികള്‍ക്കും വിസ നല്‍കുന്നത് യുഎഇ നിര്‍ത്തിയെന്ന പ്രചാരണം അധികൃതര്‍ നിഷേധിച്ചു.
ദുബായിലെ ഒരു ബിസിനസ് സര്‍വീസ് സെന്റര്‍ ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തെ സമീപിച്ചപ്പോള്‍, സ്ഥാപനങ്ങള്‍ നിയമന നടത്തുമ്പോള്‍ വൈവിധ്യവത്കരണം വേണമെന്ന് പറഞ്ഞു. ‘സ്ഥാപനങ്ങളില്‍ ലഭ്യമായ ക്വാട്ടയുടെ ആദ്യത്തെ 20 ശതമാനം വിവിധ രാജ്യക്കാര്‍ക്കായി നീക്കിവച്ചിട്ടുണ്ടെന്ന് അവര്‍ ഉറപ്പാക്കണം. ഈ നടപടിക്രമം സ്ഥാപനങ്ങളുടെ ജനസംഖ്യാപരമായ വൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
സന്ദേശം ലഭിച്ചാല്‍ മറ്റൊരു രാജ്യക്കാരനായ ജീവനക്കാരനെ നിയമിക്കാന്‍ ശ്രമിക്കണമെന്ന് കമ്പനികളോട് പറഞ്ഞു.