ജിദ്ദ : മക്ക പ്രവിശ്യയില്‍ പെട്ട അല്‍ഖുര്‍മയിലെ മന്‍സൂറ, മസറ സ്വര്‍ണ ഖനിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്വര്‍ണ ഉല്‍പാദനം ആരംഭിച്ചതായി മആദിന്‍ കമ്പനി അറിയിച്ചു. 2023 അവസാനത്തെ കണക്കുകള്‍ പ്രകാരം മന്‍സൂറ, മസറ ഖനിയില്‍ 70 ലക്ഷം ഔണ്‍സ് സ്വര്‍ണമാണുള്ളത്.
പ്രതിവര്‍ഷം രണ്ടര ലക്ഷം ഔണ്‍സ് സ്വര്‍ണം ഉല്‍പാദിപ്പിക്കാനാണ് ഇവിടെ ശേഷിയുള്ളത്. നിലവിലെ ഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ നീളത്തില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി മആദിന്‍ കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. മക്ക പ്രവിശ്യയില്‍ ദലമിന് കിഴക്ക് 67 കിലോമീറ്റര്‍ ദൂരെയാണ് മന്‍സൂറ, മസറ ഖനിയുള്ളത്.