റിയാദ് : പുതുക്കിയ സൗദി നിര്‍മാണ കോഡിന്റെയും സൗദി മതകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പുരാതന മഖ്ബറകള്‍(ശ്മശാനങ്ങള്‍) നവീകരിക്കുന്നതിനും പുതുതായി നിര്‍മിക്കുന്നതിനുമുള്ള മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ച് സൗദി മുന്‍സിപ്പല്‍ ഗ്രാമവികസന മന്ത്രാലയം. ഇതനുസരിച്ച് ഖബറുകള്‍ക്കു മുകളില്‍ മുകളില്‍ മരങ്ങളോ മറ്റോ നട്ടുപിടിപ്പിക്കാനോ നിര്‍മിക്കാനോ അതിനു മുകളില്‍ പെയിന്റുകള്‍ പൂശുന്നതിനോ പേരെയുതി വെക്കുന്നതിനോ അനുവാദമുണ്ടായിരിക്കില്ല. അല്‍പം ഉയരമുള്ള കല്ലോ മറ്റോ ഉപയോഗിച്ച് ഖബറുകളാണെന്ന് തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളുണ്ടാക്കുന്നതിനു വിലക്കില്ലെങ്കിലും ആഢംബരങ്ങളും ആലങ്കാരങ്ങളുമുണ്ടാക്കാന്‍ പാടില്ല. ആളുകളുടെ താമസമില്ലാത്ത പട്ടണത്തിനു വെളിയിലുള്ള പ്രദേശമായിരിക്കണം മഖ്ബറ (ഖബര്‍സ്ഥാന്‍) സ്ഥലമായി തെരെഞ്ഞെടുക്കേണ്ടത്.മഴവെള്ളപ്പാച്ചിലുണ്ടാകാന്‍ സാധ്യതയുള്ള സ്ഥളലങ്ങളോ താഴ്ന്ന പ്രദേശങ്ങളിലോ മഖ്ബറകള്‍ അനുവദിക്കില്ല. പാരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും മയ്യിത്തുകള്‍ അടക്കം ചെയ്യുന്നതിനു കുഴിയെടുക്കാന്‍ സാധിക്കാത്ത പാറകളുള്ള സ്ഥലങ്ങിലും മഖ്ബറകള്‍ക്ക് അനുവാദമുണ്ടായിരിക്കില്ല. വിദ്യാസ സ്ഥാപനങ്ങള്‍ മസ്ജിദുകള്‍ പൊതുജനങ്ങള്‍ ഒത്തു ചേരുന്ന പ്രദേശങ്ങള്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി ഖബറുകളുണ്ടാക്കാന്‍ പാടില്ലാത്ത പ്രദേശങ്ങളും തെരെഞ്ഞെടുക്കാന്‍ പാടില്ല. അമുസ് ലിംകളുടെ ശ്മശാനമുള്ള പ്രദേശങ്ങളില്‍ അവയോട് ചേര്‍ന്നും മുസ് ലിംകളുടെ ഖബറുകള്‍ അടക്കാന്‍ ശ്മശാനം അനുവദിക്കില്ല. മഖ്ബറകള്‍ക്ക് ചുറ്റു മതില്‍ പണിതു സംരക്ഷിക്കുന്നതിനു വിരോധമില്ലെങ്കിലും അവയോട് ചേര്‍ന്ന് താമസ സ്ഥലങ്ങളോ കച്ചവട സ്ഥാപനങ്ങളോ എടുക്കാന്‍ പാടില്ല.രാത്രി കാലങ്ങളില്‍ മയ്യിത്ത് മറവു ചെയ്യുന്നതിനു ലൈറ്റുകള്‍ കൂടെക്കൊണ്ടു പോകാമെന്നതല്ലാതെ മഖ്ബറകളുടെ ചുമരുകളിലും ഖബറിടങ്ങള്‍ക്കിടയിലും ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും വിലക്കുണ്ട്. ഖബറുകള്‍ക്കിടയിലൂടെ ആളുകളുടെ സഞ്ചാരത്തിനു വേണ്ടിയല്ലാതെ വലിയ പ്രദേശം ഒഴിച്ചിടുകയോ ഖബറുകള്‍ ആവശ്യത്തിലേറെ വലിപ്പം കൂട്ടുകയോ ചെയ്യാന്‍ പാടില്ല. മഖ്ബറകള്‍ ഈദുഗാഹുകളാക്കി മാറ്റുകയോ ചുമരുകള്‍ക്കകത്ത് ഹാങ്കറുകളോ കുടകളോ സ്ഥാപിക്കാന്‍ പാടില്ല.ഓരോ പ്രദേശങ്ങളിലെയും ആവശ്യത്തിനനുസരിച്ച സ്ഥലമായിരിക്കണം മഖ്ബറകള്‍ക്കു വേണ്ടി നീക്കിവെക്കേണ്ടത്. ഭാവിയില്‍ വികസിപ്പിക്കേണ്ടി വന്നാല്‍ സാധ്യമാകുന്ന സ്ഥലമാകുകയും പ്രദേ0ശത്തേക്ക് നല്ല റോഡുകളുണ്ടാകുകയും വേണം. മഖ്ബറുകള്‍ക്ക് പാറാവുകാരുണ്ടാകുകയും അവര്‍ക്ക് താമസിക്കാനാവശ്യമായ സൗകര്യം അനുബന്ധമായി നിര്‍മ്മിക്കുകയും ചെയ്യാം. ജലവൈദ്യുതി സേവനങ്ങള്‍ ലഭ്യമായ പ്രദേശങ്ങളിലോ മഖ്ബറകള്‍ അനുവദിക്കുകയുള്ളൂ.പ്രാഥമിക വൈദ്യ സഹായത്തിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ഖബറുകള്‍ കുഴിക്കുന്നതിനാവശ്യമായ മാപ്പുകള്‍ തയ്യാറാക്കിസര്‍ക്കാ ര്‍ അംഗീകൃത നിര്‍മാണ ഓഫീസുകളുമായി ഖന്ധപ്പെട്ട് പ്ലാനിനു അംഗീകാരം നേടുകയും വേണം എന്നു തുടങ്ങി വിശദമായ നിര്‍ദേശങ്ങളാണ് നിയമത്തെ സംബന്ധിച്ച പൊതുജനാഭിപ്രായ സ്വരൂപണം ലക്ഷ്യമിട്ട് ഗ്രാമ വികസന മന്ത്രലായം സര്‍വേ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ളത്.