GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗൾഫിലെ ആഭ്യന്തരോൽപാദനത്തിന്റെ പകുതിയും സൗദിയിൽ

ജിദ്ദ : ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ പകുതിയിലേറെയും സൗദിയിലാണെന്ന് ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ആറു ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനം 515.9 ബില്യൺ ഡോളറായിരുന്നു. ഇതിന്റെ 50.6 ശതമാനം സൗദി അറേബ്യയിലായിരുന്നു. രണ്ടാം പാദത്തിൽ സൗദി അറേബ്യയിലെ മൊത്തം ആഭ്യന്തരോൽപാദനം 260.9 ബില്യൺ ഡോളറായിരുന്നു. എണ്ണ വിലയും ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി ഉൽപാദനവും കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഗൾഫ് രാജ്യങ്ങൾ 9.6 ശതമാനം സാമ്പത്തിക ശോഷണം നേരിട്ടു. 2022 രണ്ടാം പാദത്തിൽ ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനം 571 ബില്യൺ ഡോളറായിരുന്നു.
മൊത്തം ആഭ്യന്തരോൽപാദനത്തിൽ രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. രണ്ടാം പാദത്തിൽ യു.എ.ഇയുടെ മൊത്തം ആഭ്യന്തരോൽപാദനം 127.8 ബില്യൺ ഡോളറായിരുന്നു. ഇക്കാലയളവിൽ ഖത്തറിൽ 51.2 ഉം കുവൈത്തിൽ 39.1 ഉം ഒമാനിൽ 26.2 ഉം ബഹ്‌റൈനിൽ 10.7 ഉം ബില്യൺ ഡോളറായിരുന്നു മൊത്തം ആഭ്യന്തരോൽപാദനം. ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 24.8 ശതമാനം യു.എ.ഇയുടെയും 9.9 ശതമാനം ഖത്തറിന്റെയും 7.6 ശതമാനം കുവൈത്തിന്റെയും 5.1 ശതമാനം ഒമാന്റെയും 2.1 ശതമാനം ബഹ്‌റൈന്റെയും വിഹിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!