ജിദ്ദ- സൗദിയില്‍ ഒരു ജോലിയും ഇല്ലാത്തവരാണ് സ്വപ്‌ന വ്യാഖ്യാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇക്കൂട്ടത്തില്‍ ചിലര്‍ക്ക് മതവും ധാര്‍മികതയുമില്ലെന്നും ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്.
സ്വപ്‌ന വ്യാഖ്യാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ സ്ത്രീകളെയും, സമ്മര്‍ദങ്ങളും രോഗങ്ങളും നേരിടുന്നവരെയും കബളിപ്പിക്കുകയാണ്. സ്വപ്‌ന വ്യാഖ്യാനത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ തടയാന്‍ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മതകാര്യ പോലീസ് ഏജന്‍സിയുടെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. സ്വപ്‌ന വ്യാഖ്യാനത്തിന്റെ മറവില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.