ജിദ്ദ : വിശുദ്ധ റമദാനില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ വീണ്ടും അനുമതി നല്‍കില്ലെന്ന് ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. മസ്ജിദിനകത്ത് തറാവീഹ് നമസ്‌കരിക്കുന്നവര്‍ക്ക് കേള്‍ക്കാനുള്ളതാണ് ഖുര്‍ആന്‍ പാരായണം. അത്യുച്ചത്തിലുള്ള ഖുര്‍ആന്‍ പാരായണം മൂലം രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് സ്ത്രീകളും പുരുഷന്മാരും വയോജനങ്ങളും അടക്കം നിരവധി പേര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. നമസ്‌കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മസ്ജിദില്‍ പോയി അങ്ങിനെ ചെയ്യുന്നു. മൈക്കില്‍ അലറിവിളിക്കുന്നതല്ല ആത്മീയത. നമസ്‌കരിക്കാന്‍ പോകുന്നതാണ് ആത്മീയതയെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.
മസ്ജിദില്‍നിരവധി വിദ്യാര്‍ഥികളും ഇമാമുമാരും നിര്‍ബന്ധിച്ചതിനാലാണ് റിയാദിലെ മസ്ജിദുകളില്‍ നജ്ദി ശൈലിയിലുള്ള ഖുര്‍ആന്‍ പാരായണം നിര്‍ബന്ധമാക്കിയത്. പൂര്‍വപിതാക്കളും പണ്ഡിതരും ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്ന പ്രശസ്തമായ പാരായണ ശൈലിയാണ് നജ്ദി. ചില രാജ്യങ്ങളിലും ഈ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണ്ട്. പാരായണം ചെയ്യാന്‍ എളുപ്പമുള്ള ശൈലിയാണിത്. അപ്രത്യക്ഷമാകാന്‍ തുടങ്ങിയതോടെയാണ് സംരക്ഷിക്കാന്‍ ശ്രമിച്ച് റിയാദില്‍ ഈ ശൈലി നിര്‍ബന്ധമാക്കിയത്. റിയാദിലെ മുഴുവന്‍ ഇമാമുമാരും റിയാദ് നിവാസികളല്ല. ചിലര്‍ക്ക് ഈ ശൈലി ബുദ്ധിമുട്ടായി തോന്നും. നജ്ദി ശൈലി പാലിക്കാന്‍ അഗ്രഹിക്കാത്തവര്‍ക്ക് റിയാദിനടുത്ത മറ്റു മസ്ജിദുകളിലേക്ക് മാറാവുന്നതാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നജ്ദി ശൈലി പാലിക്കാന്‍ ഇമാമുമാരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിര്‍ബന്ധിച്ചത്.