അബുദാബി : യു.എ.ഇ പൗരനും ഭാര്യക്കും 12 കേസുകളിലായി 66 വര്‍ഷം തടവും 39 ദശലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. അബുദാബി കാസേഷന്‍ കോടതിയുടേതാണ് വിധി.
മറ്റ് പ്രതികള്‍ക്ക് കോടതി ജയില്‍ ശിക്ഷയും പിഴയും വിധിച്ചു. മൂന്നു മുതല്‍ 15 വര്‍ഷം വരെയാണ് ഇവരുടെ ശിക്ഷ. ഇവര്‍ക്ക് 13 ദശലക്ഷം ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. മുഖ്യപ്രതികളെക്കൂടാതെ 16 പ്രതികള്‍കൂടിയുണ്ട്.
സ്വകാര്യ ഗോഡൗണുകള്‍ സ്ഥാപിക്കുന്നതിനും കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങളും മറ്റ് ഉപഭോക്തൃ സാമഗ്രികളും സൂക്ഷിച്ചതിനും ആ ഉല്‍പ്പന്നങ്ങളുടെ എക്‌സ്പയറി തീയതി തിരുത്തി വില്‍ക്കുന്നതിനും ശ്രമിച്ചതാണ് കേസ്്.
ഓര്‍ഗാനിക് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ നല്‍കി ആളുകളുടെ ആരോഗ്യത്തിനും ജീവനും അപകടമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.