ജിദ്ദ : ലോക രാജ്യങ്ങളിൽ നിന്ന് ഏറ്റവും മികച്ച വിദഗ്ധരെയും സംരംഭകരെയും നിക്ഷേപകരെയും സൗദിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പ്രീമിയം ഇഖാമ സ്വന്തമാക്കുന്നവർക്കുള്ള ആനുകൂല്യത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു.
റിയൽ എസ്റ്റേറ്റ് ഉടമകൾക്കുള്ള പ്രീമിയം ഇഖാമ നേടുന്നവർക്ക് മാതാപിതാക്കളും ഭാര്യമാരും 25 ൽ കുറവ് പ്രായമുള്ള മക്കളും അടക്കം കുടുംബത്തോടൊപ്പം സൗദിയിൽ താമസിക്കാൻ സാധിക്കും. ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് സ്വതന്ത്രമായി തൊഴിൽ മാറ്റം, വിദേശ തൊഴിലാളികൾക്കും ആശ്രിതർക്കുമുള്ള ലെവിയിൽ നിന്ന് ഒഴിവാക്കൽ, വിസയില്ലാതെ സൗദിയിൽ നിന്ന് പുറത്തുപോകലും തിരികെ മടങ്ങലും, ബന്ധുക്കൾക്ക് വിസിറ്റ് വിസ, എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിൽ സൗദി പൗരന്മാർക്കും ഗൾഫ് പൗരന്മാർക്കുമുള്ള പ്രത്യേക ട്രാക്കുകൾ ഉപയോഗിക്കൽ, ഭാര്യക്കും മക്കൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ, തൊഴിൽ മാറ്റ സ്വാതന്ത്ര്യം, നിക്ഷേപ നിയമം അനുസരിച്ച് ബിസിനസ് ചെയ്യൽ എന്നിവ അടക്കമുള്ള ആനുകൂല്യങ്ങൾ റിയൽ എസ്റ്റേറ്റ് ഉടമകൾക്കുള്ള പ്രീമിയം ഇഖാമ നേടുന്നവർക്ക് ലഭിക്കും.
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും
ഇന്ത്യക്കാരന് സൗദി വനിത കൂട്ട്; ബൈക്കോടിച്ച് തകര്‍ക്കുന്നത് സഹാസികതയുടെ റെക്കോര്‍ഡുകള്‍
അതേസമയം, റിയൽ എസ്റ്റേറ്റ് ഉടമകൾക്കുള്ള പ്രീമിയം ഇഖാമ ലഭിക്കാൻ വിദേശികൾ സൗദിയിൽ 40 ലക്ഷം റിയാലിൽ കുറയാത്ത വിലയുള്ള വസ്തു സ്വന്തം ഉടമസ്ഥതയിൽ വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്. വിദേശികൾ വാങ്ങുന്ന റിയൽ എസ്റ്റേറ്റ് പണയപ്പെടുത്തിയതാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വിദേശികൾ വാങ്ങിയ ശേഷം ഇവ പണയപ്പെടുത്താനും പാടില്ല. റിയൽ എസ്റ്റേറ്റ് വാങ്ങുന്നത് വായ്പകളിലൂടെയായിരിക്കരുത് എന്നും വ്യവസ്ഥയുണ്ട്.
റിയൽ എസ്റ്റേറ്റ് പാർപ്പിട ആവശ്യത്തിനുള്ളതായിരിക്കണം. ഇവ നിർമാണം പൂർത്തിയായവ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. സൗദി അതോറിറ്റി ഫോർ അക്രെഡിറ്റഡ് വാല്യുവേഴ്‌സ് അംഗീകാരമുള്ള മൂല്യനിർണയക്കാർ ആയിരിക്കണം റിയൽ എസ്റ്റേറ്റ് ആസ്തിയുടെ മൂല്യം സാപ്പെടുത്തേണ്ടത്. പ്രീമിയം ഇഖാമ കാലാവധിയെ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
പ്രീമിയം റെസിഡൻസി സെന്ററിൽ പങ്കാളികളായ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് പുതിയ ഇഖാമകൾ പുറത്തിറക്കിയിരിക്കുന്നത്. സൗദിയിൽ ബിസിനസുകൾ നടത്തൽ, റിയൽ എസ്റ്റേറ്റുകൾ സ്വന്തമാക്കൽ, അവ പ്രയോജനപ്പെടുത്തൽ, ഉമടക്കും കുടുംബാംഗങ്ങൾക്കും തൊഴിൽ അനുമതി എന്നിവ അടക്കമുള്ള ആനുകൂല്യങ്ങൾ പുതിയ ഇനം പ്രീമിയം ഇഖാമ ഉടമകൾക്ക് ലഭിക്കും. വിദേശികൾക്കും ആശ്രിതർക്കുമുള്ള ലെവി ഇളവ്, കുടുംബാംഗങ്ങൾക്കുള്ള ഇഖാമ, വിസയില്ലാതെ സൗദിയിൽ നിന്ന് പുറത്തുപോകൽ, രാജ്യത്ത് തിരികെ പ്രവേശിക്കൽ, ഫീസുകളില്ലാതെ സ്ഥാപനങ്ങൾക്കിടയിൽ എളുപ്പത്തിൽ തൊഴിൽ മാറ്റം, ബന്ധുക്കൾക്കുള്ള വിസിറ്റ് വിസ എന്നിവ അടക്കമുള്ള ആനുകൂല്യങ്ങളും പ്രീമിയം ഇഖാമ ഉടമകൾക്ക് ലഭിക്കും. പുതിയ ഇനം പ്രീമിയം ഇഖാമകൾക്ക് 4,000 റിയാലാണ് ഫീസ്. ഇത് ഇഷ്യു ചെയ്യുമ്പോൾ ഒറ്റത്തവണയായാണ് അടക്കേണ്ടത്.