റിയാദ് : സൈബീരിയന്‍ കാറ്റ് കാരണം ഇന്ന് രാത്രിയും നാളെ രാവിലെയും സൗദിയുടെ ചില ഭാഗങ്ങളില്‍ തണുപ്പ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ഉസൈമി അഭിപ്രായപ്പെട്ടു. റിയാദിന്റെ വടക്ക് കിഴക്ക്, വടക്ക്, തെക്ക് ഭാഗങ്ങളിലും ദവാദ്മി, വാദി ദവാസിര്‍, നജ്‌റാന്‍, അസീറിലെ ഹൈറേഞ്ചുകള്‍ എന്നിവിടങ്ങളിലും കാറ്റിനൊപ്പം കനത്ത തണുപ്പ് അനുഭവപ്പെടും. അദ്ദേഹം പറഞ്ഞു.