മസ്‌കത്ത് : ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും.ഇടിമിന്നലോടു കൂടിയാണ് മഴ ശക്തമായത്.വാദി ബനി ഗാഫിർ,മസീറ ഐലൻഡ്‌സ്,അൽ കാമിൽഅൽ വാഫി,സൂറിലെ ഖൽഹാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ഞായറാഴ്ച വൈകീട്ട് മുതൽ മഴ പെയ്തത്.
ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചവരെ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്.ഇന്നലെ വടക്കൻ ഗവർണറേറ്റുകളിലെ ഒമാൻ കടലിന്റെ തീരത്തും ചുറ്റുമുള്ള പർവതപ്രദേശങ്ങളിലും മഴ പെയ്തിരുന്നു.