GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ വിമാന ജീവനക്കാരെ കയ്യേറ്റം ചെയ്താൽ അഞ്ചു വർഷം തടവ്

ജിദ്ദ : വിമാന ജീവനക്കാർക്കും യാത്രക്കാർക്കുമെതിരായ കൈയേറ്റങ്ങൾക്ക് അഞ്ചു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വിമാന ജീവനക്കാർക്കും യാത്രക്കാർക്കും സിവിൽ ഏവിയേഷൻ നിയമം സംരക്ഷണം നൽകുന്നു. ക്രമസമാധാനം തടസ്സപ്പെടുത്തുന്ന ഏതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള ശിക്ഷകളും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിമാനത്തിനുള്ളിൽ വ്യക്തിക്ക് നേരെയുള്ള ശാരീരിക അതിക്രമം, ജീവനക്കാർക്കോ യാത്രക്കാർക്കോ നേരെയുള്ള ലൈംഗികാതിക്രമം, ഉപദ്രവം എന്നീ പ്രവൃത്തികൾ ചെയ്യുന്നവർക്ക് അഞ്ചു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!