മക്ക : സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷം പത്തു ദിവസത്തെ അവധിയിലേക്കു പ്രവേശിച്ചതോടെ മക്കയിലെ ഹോട്ടലുകളില്‍ റെക്കോര്‍ഡ് തിരക്ക് അനുഭവപ്പെടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മക്ക സെന്‍ട്രല്‍ ഏരിയയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെല്ലാം ബുക്കിംഗ് ഫുള്‍ ആണെന്ന് ഹോട്ടല്‍ മാനേജര്‍മാരിലൊരാള്‍ പറഞ്ഞു, ക്ലോക് ടവറുള്‍പ്പെടെയുള്ള കിംഗ് അബ്ദുല്‍ അസീസ് എന്റോവ്‌മെന്‍റെ പ്രോജക്റ്റിലെ ഹോട്ടലുകളെല്ലാം ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്, താരതമ്യേന ഹജ് സമയങ്ങളില്‍ മാത്രം കാര്യമായി ബുക്കിംഗ് നടക്കാറുള്ള അസീസിയ ഏരിയയില്‍ വരെ തരക്കേടില്ലാത്ത താമസക്കാരെത്തി. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അര്‍ധ വാര്‍ഷികാവധി മൂലം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കു പുറമെ വിവിധ ഗള്‍ഫു നാടുകളില്‍ നിന്നും ധാരാളമായി തീര്‍ത്ഥാടകര്‍ മക്കയിലെത്തിയിട്ടുണ്ട്, ഉംറ സീസണിലെ പതിവു തിരക്കു കൂടിയായതോടെയാണ് ഹോട്ടലുകളിലെ ബുക്കിംഗ് പുതിയ റെക്കോര്‍ഡിലെത്തിയത്. അനുകൂല കാലാവസ്ഥയും അവധിയും കാരണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ധാരാളമായി ഉംറ തീര്‍ത്ഥാടകരും സന്ദര്‍ശകരുമാണ് ഈ ദിവസങ്ങളില്‍ മക്കയിലും മദീനയിലുമെത്തിക്കൊണ്ടിരിക്കുന്നത്. തീര്‍ത്ഥാടനത്തിനും സന്ദര്‍ശനത്തിനുമായി സൗദിയിലെത്താനുള്ള യാത്ര നടപടികളിക്രമങ്ങളുടെയും വിസലഭ്യതയുടെയും സുതാര്യതയും എളുപ്പവും വേഗതയുമാണ് ഇത്രയധികം സന്ദര്‍ശകരെ മക്കയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് സൗദിയിലെ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലൊന്നിന്റെ മാനേജര്‍ മുഹ് യിദ്ദീന്‍ ഹമൂദ അഭിപ്രായപ്പെട്ടു.
അര്‍ധ വാര്‍ഷികാവധി,മക്കയിലെ ഹോട്ടലുകളില്‍ റെക്കോര്‍ഡ് തിരക്ക്
