GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് യു.എ.ഇയുടേത്

ജിദ്ദ : ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന സ്ഥാനം യു.എ.ഇ പാസ്‌പോർട്ടിന്. ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്‌സ് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകളെ മറികടന്നാണ് യു.എ.ഇ പാസ്‌പോർട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വർഷങ്ങളോളം പാസ്‌പോർട്ട്ഇൻഡക്‌സ് സൂചികയിൽ നെതർലാന്റ്‌സ് പാസ്‌പോർട്ട് ആയിരുന്നു ഒന്നാം സ്ഥാനത്ത്.
യു.എ.ഇ പാസ്‌പോർട്ട് ഉപയോഗിച്ച് ലോകത്തെ 180 രാജ്യങ്ങൾ എളുപ്പത്തിൽ സന്ദർശിക്കാൻ സാധിക്കും. ഇതിൽ 131 രാജ്യങ്ങളിൽ മുൻകൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളിൽ ഓൺഅറൈവൽ വിസ നേടിയും പ്രവേശിക്കാൻ കഴിയും.
പാസ്‌പോർട്ട് പവർ റാങ്കിൽ ജർമനി, സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്‌സ് എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഈ അഞ്ചു രാജ്യങ്ങളുടെ പാസ്‌പോർട്ടുകളും ഉപയോഗിച്ച് മുൻകൂട്ടി വിസ നേടാതെയും ഓൺഅറൈവൽ വിസ നേടിയും 178 രാജ്യങ്ങളിൽ പ്രവേശിക്കാൻ സാധിക്കും. സ്വീഡൻ, ഫിൻലാന്റ്, ലക്‌സംബർഗ്, ഓസ്ട്രിയ, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് 177 രാജ്യങ്ങളിൽ മുൻകൂട്ടി വിസ നേടാതെയും ഓൺഅറൈവൽ വിസയും നേടി പ്രവേശിക്കാൻ കഴിയും. ഖത്തർ 44-ാം സ്ഥാനത്തും കുവൈത്ത് 45-ാം സ്ഥാനത്തും സൗദി അറേബ്യയും ബഹ്‌റൈനും 47-ാം സ്ഥാനത്തും ഒമാൻ 49-ാം സ്ഥാനത്തും ഇന്ത്യ 68-ാം സ്ഥാനത്തുമാണ്. പട്ടികയിൽ ഏറ്റവും പിന്നിൽ സിറിയ ആണ്. അഫ്ഗാനിസ്ഥാനും ഇറാഖും സിറിയക്ക് തൊട്ടു മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!