GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മൂന്നുമാസത്തിനിടെ സൗദിയിൽ അനുവദിച്ചത്‌ 2,100 ലേറെ നിക്ഷേപ ലൈസൻസുകൾ

ജിദ്ദ : കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 2,100 ലേറെ നിക്ഷേപ ലൈസൻസുകൾ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ബിനാമി ബിസിനസുകളുടെ പദവി ശരിയാക്കാൻ പ്രഖ്യാപിച്ച ഇളവുകൾ പ്രകാരം അനുവദിച്ച നിക്ഷേപ ലൈസൻസുകൾ അകറ്റിനിർത്തിയാൽ 2022 മൂന്നാംപാദത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ അനുവദിച്ച വിദേശ നിക്ഷേപ ലൈസൻസുകളുടെ എണ്ണം 135 ശതമാനം തോതിൽ വർധിച്ചു. ആകർഷകമായ നിക്ഷേപ കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനമാണ് നിക്ഷേപ ലൈസൻസുകളിലെ വളർച്ച പ്രതിഫലിപ്പിക്കുന്നതെന്ന് നിക്ഷേപ മന്ത്രാലയം പറഞ്ഞു.
മൂന്നാംപാദത്തിൽ സാമൂഹിക, വ്യക്തിഗത സേവന മേഖല 11.8 ശതമാനവും ചില്ലറ, മൊത്ത വ്യാപാര, റെസ്റ്റോറന്റ്, ഹോട്ടൽ മേഖല 5.4 ശതമാനവും ഗതാഗത, സംഭരണ, ടെലികോം മേഖല 5.1 ശതമാനവും വളർച്ച രേഖപ്പെടുത്തി. മൂന്നാം പാദാവസാനത്തോടെ സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 11.4 ട്രില്യൺ റിയാൽ (മൂന്നു ട്രില്യൺ ഡോളർ) ആയി ഉയർന്നു. ഒരു വർഷത്തിനിടെ ഷെയർ മാർക്കറ്റ് മൂല്യം 5.3 ശതമാനം തോതിൽ വർധിച്ചു. 2022 മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ വിദേശ വ്യാപാരം 14.1 ശതമാനം തോതിൽ കുറഞ്ഞു. വാണിജ്യ മിച്ചം 53.8 ശതമാനം തോതിലും കുറഞ്ഞു. കയറ്റുമതി 24.9 ശതമാനം തോതിൽ കുറഞ്ഞതിന്റെ ഫലമായാണ് വാണിജ്യ മിച്ചം കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!