ജിദ്ദ : ജിദ്ദ ഉൾപ്പെടെ മക്ക മേഖലയിൽ ഇന്ന്(വെള്ളി) രാത്രി ഒൻപത് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആളുകൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.