റിയാദ് : അടുത്ത ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ സൗദിയിലെ വിവിധ ഭാഗങ്ങളില്‍ തണുപ്പിന് ശക്തിയേറുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ഉസൈമി അറിയിച്ചു. സൈബീരിയന്‍ കാറ്റ് വീശുന്നതാണ് തണുപ്പിന് ശക്തി കൂടാന്‍ കാരണം. ഇറാന്‍, കുവൈത്ത് എന്നിവിടങ്ങള്‍ക്ക് പുറമെ സൗദിയിലെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ഹഫര്‍ അല്‍ബാതിന്‍, അല്‍സമാന്‍, സുദൈര്‍, സുല്‍ഫി, റിയാദ്, അല്‍വശം, ദവാദ്മി, ഖസീമിന്റെ ചില ഭാഗങ്ങള്‍, നജ്‌റാന്‍, അസീറിലെയും അല്‍ബാഹയിലെയും ഹൈറേഞ്ചുകള്‍ എന്നിവിടങ്ങളിലാണ് ശൈത്യത്തിന് കാഠിന്യമുണ്ടാവുക. രാത്രി സമയത്ത് ചിലയിടങ്ങളില്‍ പൂജ്യം ഡിഗ്രി വരെയെത്തും. അദ്ദേഹം പറഞ്ഞു.