ദമാം : ദമാം, റിയാദ് റോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി നാളെ(ബുധൻ) ഭാഗികമായി അടക്കുമെന്ന് അശ്ശർഖിയ നഗരസഭ അറിയിച്ചു. ഹൈവേ സുരക്ഷാ സേനയുമായി സഹകരിച്ചാണ് റോഡ് അടക്കുന്നത്. ദമാം-റിയാദ് റോഡിൽ ദമാം ദിശയിൽ സനാഇയ പാലം ഇന്റർസെക്ഷൻ മുതൽ അബൂഹദ്‌രിയ ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് നാളെ മുതൽ അടക്കുകയെന്ന് നഗരസഭ അറിയിച്ചു.
ദമാം-റിയാദ് റോഡ് ഭാഗികമായി അടക്കുന്നു
